മാറാട്: മുഖ്യമന്ത്രിയെ തടയാന്‍ ആശുപത്രിയില്‍ ശ്രമം
കോഴിക്കോട്: ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാറാട് അക്രമത്തില്‍ പരിക്കേറ്റവര്‍ മുഖ്യമന്ത്രിയെ തടഞ്ഞ് വയ്ക്കാന്‍ ശ്രമിച്ചു.
അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിയ്ക്കാനായി മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പരിക്കേറ്റവരും ബന്ധുക്കളും മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചത്.
അക്രമം നടത്തിയവര്‍ക്കെതിരെ 24 മണിയ്ക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയ ശേഷം മുഖ്യമന്ത്രി ആശുപത്രിയ്ക്ക് പുറത്ത് പോയാല്‍ മതിയെന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.
പിന്നീട് പൊലീസ് ഇടപെട്ടാണ് മുഖ്യമന്ത്രിയെ ആശുപത്രി വാര്‍ഡിന് പുറത്ത് പോകാന്‍ സൗകര്യം ഒരുക്കിയത്.












Click it and Unblock the Notifications