സംഭവത്തിനുപിന്നില്‍ എന്‍. ഡി. എഫ്.
കോഴിക്കോട്: മാറാട് കടപ്പുറത്തുണ്ടായ കൊലപാതകങ്ങള്‍ക്കു പിന്നില്‍ എന്‍.ഡി.എഫ് ആണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടി പിണറായി വിജയന്‍ ആരോപിച്ചു. മാറാട് സന്ദര്‍ശിയ്ക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിണറായിയേയും സംഘത്തേയും തടഞ്ഞിരുന്നു. തിരിച്ച് കോഴിക്കോട്ടെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.
അക്രമം നടത്തിയവര്‍ മുസ്ലിം മതതീവ്രവാദികളാണ്. എന്‍.ഡി.എഫിന്റെ പങ്ക് വളരെ വ്യക്തമാണ്. ആന്റണി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ പ്രീണനനയമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. സംസ്ഥാനത്തെ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണ് മാറാട് സംഭവത്തിന് കാരണമെന്നും പിണറായി ആരോപിച്ചു.
തന്നെയും സംഘത്തേയും മാറാട്ട് തടഞ്ഞത് ആര്‍. എസ്. എസ്. സംഘമാണെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications