ഐ ഡി സ്വാമി മാറാട് സന്ദര്‍ശിയ്ക്കും
ദില്ലി: അക്രമത്തില്‍ ഒമ്പത് പേര്‍ മരിച്ച മാറാട് കേന്ദ്ര ആഭ്യന്തര കാര്യ സഹമന്ത്രി ഐ ഡി സ്വാമി സന്ദര്‍ശിയ്ക്കും.
മേയ് അഞ്ച് തിങ്കളാഴ്ച തന്നെ മാറാട് സന്ദര്‍ശിയ്ക്കാനാണ് മന്ത്രിയുടെ പരിപാടി. അക്രമത്തില്‍ മരിച്ചത് എട്ട് ഹിന്ദുക്കളാണെന്നത് ബി ജെ പിയുടെ താല്പര്യം കൂട്ടിയിട്ടുണ്ട്. ഇതു തന്നെയാണ് സ്വാമി മാറാട് സന്ദര്‍ശിയ്ക്കുന്നതിന് പിന്നിലെ വികാരവും.
മന്ത്രിയുടെ വരവ് കണക്കിലെടുത്ത് കോഴിക്കോട്ടെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മാറാട് സന്ദര്‍ശിയ്ക്കുന്ന കേന്ദ്രമന്ത്രി സ്വാമി പിന്നീട് കോഴിക്കോട്ടുള്ള മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും ചര്‍ച്ചനടത്തും.
സംസ്ഥാന ബി ജെ പി ഘടകം പ്രശ്നം ഗുരുതരമായി കാണണമെന്ന് കേന്ദ്രനേതൃത്ത്വത്തോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
ഇതിന് മുമ്പ് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് അതിക്രമം നടന്നപ്പോഴും കേന്ദ്ര പട്ടിക ജാതി-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി മുത്തങ്ങ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications