കേന്ദ്രമന്ത്രി മാറാട് സന്ദര്‍ശനം തുടങ്ങി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമി മാറാട് സന്ദര്‍ശനം തുടങ്ങി. അദ്ദേഹം അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു. ജനങ്ങളില്‍ നിന്ന് നേരിട്ട് അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും അദ്ദേഹം കേള്‍ക്കുന്നുണ്ട്.
കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് മാറാടും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ബി ജെ പി നേതാക്കളും മന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications