ഐഎസ്ഐ പങ്കുണ്ടായിരിക്കാം: സ്വാമി
മാറാട്: മാറാട് കലാപത്തില്‍ ഐഎസ്ഐയുടെ ബന്ധം തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി.
മെയ് അഞ്ച് തിങ്കളാഴ്ച മാറാട് സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ ആക്രമണമാണ് മാറാട് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. അക്രമത്തിനിരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്കണം. - അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭനും പി പി മുകുന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications