Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യല്‍ അന്വേഷണം വേണം: എന്‍ഡിഎഫ്

കോഴിക്കോട്: മാറാട് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഡിഎഫ് ആവശ്യപ്പെട്ടു. ഈ കലാപത്തില്‍ എന്‍ഡിഎഫിന് പങ്കില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ എ. സെയ്ദ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎഫാണെന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും ആരോപണം ഖേദകരമാണ്. കൊല്ലപ്പെട്ടവരില്‍ ഒമ്പതില്‍ എട്ടുപേരും ഒരു സമുദായത്തില്‍ നിന്നായതുകൊണ്ടാണ് ഇവര്‍ ഇങ്ങിനെ അഭിപ്രായപ്പെടുന്നത്. ഈ അക്രമത്തില്‍ എന്‍ഡിഎഫിന് പങ്കില്ല. - അദ്ദേഹം പറഞ്ഞു.

ആന്റണി സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടെ. സംഭവത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനമായ ശിക്ഷ നല്കണം. സംഭവത്തിന് പിന്നില്‍ എന്‍ഡിഎഫാണെന്ന സിപിഎം സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന നിരാശയില്‍ നിന്നുണ്ടായതാണ്. മാറാട് സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം രോഷാകുലരായ ഒരു കൂട്ടം ജനങ്ങള്‍ തടഞ്ഞു. ഈ അപമാനം കാരണമാണ് അദ്ദേഹം ഇപ്പോള്‍ എന്‍ഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. ഉത്തരവാദിത്വമുള്ള നേതാവില്‍ നിന്നും നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ ഉണ്ടായത് ഖേദകരമാണ്. - സെയ്ദ് പറഞ്ഞു.

പള്ളിയ്ക്കുള്ളില്‍ നിന്ന് അറസ്റ് ചെയ്ത ആളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു എന്ന് മാത്രമേ പൊലീസ് പറഞ്ഞിട്ടുള്ളൂ. ഇക്കാര്യത്തിലെ കൂടുതല്‍ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. - സെയ്ദ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+