Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനും എംവിആറും ഇടയുന്നു

തിരുവനന്തപുരം: ചിരകാല സുഹൃത്തുക്കളായ കെ. കരുണാകരനും മന്ത്രി എം.വി. രാഘവനും ഇടയുന്നതായി സൂചന. കഴിഞ്ഞ ദിവസം തൃശൂരില്‍ ഒരു ചടങ്ങില്‍ ഐ ഗ്രൂപ്പിനെതിരായ എം.വി. രാഘവന്റെ പ്രസ്താവനയാണ് ഇത്തരമൊരു സൂചന നല്കുന്നത്.

സിപിഎമ്മിന്റെ പിന്തുണയോടെ കരുണാകരനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും ഐ ഗ്രൂപ്പ് വിഭാഗക്കാരനുമായ പി.പി. ജോര്‍ജ്ജ് തന്റെ സഹായം തേടിയെന്നാണ് രാഘവന്‍ ആരോപിച്ചത്. തൃശൂരില്‍ സി.കെ. ചക്രപാണി മന്ദിരം ഉദ്ഘാടനവേളയിലാണ് എംവിആര്‍ ഈ ആരോപണം ഉന്നയിച്ചത്.

കോണ്‍ഗ്രസ് ചീഫ് വിപ്പ് പി.പി. ജോര്‍ജ്ജ് എംഎല്‍എയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഈ ആവശ്യവുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഈ ജാതി ഇടപാട് നടപ്പില്ലെന്ന് പറഞ്ഞ് ഞാന്‍ ആവശ്യം നിരാകരിച്ചു. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ സിപിഎം പിന്തുണയ്ക്കും. ഞങ്ങള്‍ അവരോട് സംസാരിച്ചു. അവര്‍ക്ക് സമ്മതാണ് എന്ന് പി.പി. ജോര്‍ജ്ജ് മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. യുഡിഎഫിന് 100 സീറ്റ് തന്ന ജനവിധി മാനിക്കാത്ത നിലപാടിന് പാര്‍ട്ടിയെ കിട്ടില്ലെന്ന് ഞാനും പറഞ്ഞു. - എം.വി. രാഘവന്‍ പറഞ്ഞു.

എന്നാല്‍ രാഘവനെതിരെ കരുണാകരന്‍ മറുപടി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം മറനീക്കി പുറത്തുവന്നത്. സിപിഎം പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എം.വി. രാഘവന്റെ പിന്തുണ തേടേണ്ട ഗതികേട് കോണ്‍ഗ്രസ് ഐയ്ക്ക് ഇല്ലെന്നായിരുന്നു കരുണാകരന്‍ തിരിച്ചടിച്ചത്. അത്തരമൊരു സംഭവം ഉണ്ടായതായി അറിവില്ല. എന്റെ അറിവോടെ അത്തരമൊരു സംഭവം ഉണ്ടായില്ല. ഞാന്‍ അത്തരം കാര്യങ്ങള്‍ക്ക് ആരെയും സമീപിക്കുന്നില്ലെന്ന് എം.വി.ആര്‍ കാണാന്‍ വന്നപ്പോള്‍ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ അങ്ങിനെ പറയാന്‍ രാഘവന് പ്രേരണയായത് എന്താണെന്നറിയില്ല. - കരുണാകരന്‍ പറഞ്ഞു.

രാഘവന്റെ ആരോപണം പി.പി. ജോര്‍ജ്ജ് എംഎല്‍എയും നിഷേധിച്ചു. എംവിആറിന്റെ ആരോപണത്തെക്കുറിച്ച് അതേ സമയം ആന്റണി മൗനം പാലിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+