Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരത്തിന് ചെലവ് 75 ലക്ഷം

തൃശൂര്‍: ഇക്കുറി തൃശൂര്‍ പൂരത്തിന് കണക്കാക്കിയിരിക്കുന്ന ആകെ ചെലവ് 75 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം ഇത് 70 ലക്ഷമായിരുന്നു.

ഓരോ വര്‍ഷവും പൂരത്തിന്റെ ചെലവ് കൂടിവരികയാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാശിയേറിയ മത്സരബുദ്ധിയാണ് പൂരച്ചെലവ് കൂട്ടുന്നത്.

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് വെടിക്കെട്ടിനാണ്. ഓരോ വിഭാഗത്തിനും ഏകദേശം 10 ലക്ഷം വീതം ഇതിന് മാത്രം ചെലവ് വരും.

ആനച്ചമയങ്ങള്‍ക്കും മേളത്തിനും പന്തലിനും ഉള്ള ചെലവും ഭാരിച്ചതാണ്. ഓരോ വര്‍ഷവും ഈ ചെലവ് കൂടിവരികയാണ്. ആനയ്ക്കുള്ള മണിയുടെ കയര്‍, കുട, ആലവട്ടം, വെഞ്ചാമരം എന്നിവയെല്ലാം ഓരോ വര്‍ഷവും പുത്തനാക്കുന്നുണ്ട്. കുടമാറ്റത്തിനുപയോഗിക്കുന്ന ഓരോ കുടയ്ക്കും ചെലവഴിയ്ക്കുന്നത് ഏകദേശം 4,000 രൂപയാണ്. ആനയുടെ നെറ്റിപ്പട്ടത്തിലെ ഓരോ കുമിളയും എല്ലാ വര്‍ഷവും സ്വര്‍ണ്ണം മുക്കാറുണ്ട്. അതുകൊണ്ട് ഒരു നെറ്റിപ്പട്ടത്തിന് ചെലവ് 35,000 മുതല്‍ 45,000 വരെയാണ്.

സ്വരാജ് റൗണ്ടില്‍ ഇരുകൂട്ടരും മത്സരിച്ചുയര്‍ത്തുന്ന ബഹുനിലപ്പന്തലുകളും ചെലവേറിയ ഏര്‍പ്പാടാണ്. ഓരോ പന്തലിനും ലക്ഷങ്ങളാണ് പൊടിക്കുന്നത്. മൂന്നു പന്തലുകളാണ് സ്വരാജ് റൗണ്ടില്‍ ഉയര്‍ത്തുന്നത്.

2003ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

2002ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+