കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റലിജന്‍സിനെ ശക്തിപ്പെടുത്തണം: ആര്‍എസ്പി

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ഇന്റലിജന്‍സ് വകുപ്പിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആര്‍എസ്പി(ബി) ജനറല്‍ സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍. മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് ആധുനിക പരിശീലനം നല്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പി(ബി) സംസ്ഥാനസമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മാറാട് ബീച്ചില്‍ നടന്ന അക്രമങ്ങളെയും അദ്ദേഹം അപലപിച്ചു.

നിഷ്കളങ്കരായ ജനങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ നിന്ദ്യവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമായ ആക്രമണമാണിത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷനല്കണം. ഇക്കാര്യത്തില്‍ സംസ്ഥാനപൊലീസ് അന്വേഷണം നടത്തിയാല്‍ മതിയാകും. സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ട കാര്യമില്ല. കേസുകള്‍ അതിവേഗകോടതിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നതിന്റെ സൂചനയാണിത്. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X