കേന്ദ്രം കേരളത്തില്‍ ഇടപെടുന്നെന്ന് വെളിയം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടുന്നതായി സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു. ആഭ്യന്തര സഹമന്ത്രി ഐ.ഡി.സ്വാമി മാറാട് സന്ദര്‍ശിക്കുന്നത് ഇതിന് തെളിവാണ്.
സംസ്ഥാനത്തെ ക്രമസമാധാന നില സംസ്ഥാന സര്‍ക്കാരിന്റെ ജോലിയാണ്. ഐ ഡി സ്വാമി മാറാട് സന്ദര്‍ശിയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വെളിയം പറഞ്ഞു.
ഇതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. മാറാട് സംഭവം വഴി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിയ്ക്കുകയാണ്.
ഇവിടത്തെ സര്‍ക്കാരിന് ഭരണം എങ്ങനെ നടത്തണമെന്ന് അറിയില്ല. അതിന് ഒത്ത ഒരു ഡി ജി പി യും സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഡി ജി പി യ്ക്ക് തന്റെ ജോലി അറിയില്ലെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications