ആകാശത്ത് അപൂര്‍വക്കാഴ്ച നാളെ
ബാംഗ്ലൂര്‍: ആകാശത്ത് മെയ് ഏഴ് ബുധനാഴ്ച അപൂര്‍വ ദൃശ്യവിരുന്നൊരുങ്ങുന്നു. സൂര്യനോട് ഏറ്റവും അടുത്തുകിടക്കുന്ന ഗ്രഹമായ ബുധന്‍ സൂര്യന് നേരെ വരികയാണ് ബുധനാഴ്ച. ഇത് ഭൂമിയില്‍ നിന്ന് കാണാനാകും.
ഒരു നൂറ്റാണ്ടില്‍ 13 തവണ മാത്രമാണ് ബുധന്‍ സൂര്യന് നേരെ വരിക. ബുധനാഴ്ചത്തെ ആകാശവിസ്മയം രാവിലെ 10.43നും നാല് മണിയ്ക്കും ഇടയില്‍ ഇന്ത്യയില്‍ നിന്ന് വീക്ഷിക്കാനാവുമെന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) ശാസ്ത്രജ്ഞര്‍ അറിയിച്ചു.
സൂര്യഗ്രഹണത്തെപ്പോലെയോ ധൂമകേതുവിനെ കാണുന്നതുപോലെയോ ഉള്ള പ്രാധാന്യം ഈ സംഭവത്തിനില്ലെങ്കിലും ബഹിരാകാശശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ നോക്കിയാല്‍ ഈ സംഭവത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ബുധന്‍ വളരെ ചെറിയ ഗ്രഹമായതിനാലും സൂര്യന്റെ വെളിച്ചത്തിന് മുന്നില്‍ മങ്ങിപ്പോകുമെന്നതിനാലും ഇത് സാധാരണ നേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല.
എന്തായാലും ഈ കാഴ്ച കാണാന്‍ ശ്രമിക്കുന്നവര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് മാത്രമേ സൂര്യനെ നോക്കാവൂ എന്നും ഐഐഎ ശാസ്ത്രജ്ഞര്‍ പറഞ്ഞു.












Click it and Unblock the Notifications