Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്ലില്‍ പ്രതിഷേധം: സഭ നിറുത്തി വച്ചു

ദില്ലി: വനിതാ ബില്ലവതരിപ്പിയ്ക്കുന്നതിനതിരേ ലോക്സഭയില്‍ പ്രതിഷേധം. സമാജ് വാദി, രാഷ്ട്രീയ ജനതാ ദള്‍ എം പി മാരാണ് ബില്ലിനെതിരേ രാജ്യസഭയില്‍ ബഹളം വച്ചത്. തുടര്‍ന്ന് രണ്ട് മണിയ്ക്കൂറത്തേയ്ക്ക് ലോക്സഭ നിറുത്തി വച്ചു.

ബഹളം വച്ച എം പി മാര്‍ കോണ്‍ഗ്രസ് എം പിമാര്‍ക്കെതിരെ കൈയേറ്റം നടത്താനും മുതിര്‍ന്നു.

സഭ സമ്മേളിച്ച ഉടനേ തന്നെ സമാജ് വാദി, രാഷ്ട്രീയ ജനതാ ദള്‍ അംഗങ്ങള്‍ ബഹളം തുടങ്ങുകയായിരുന്നു. അവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. വനിതകള്‍ക്ക് സംവരണം വേണ്ടെന്നും പട്ടിക ജാതി- വര്‍ഗ്ഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ആണ് സംവരണം വേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. എന്‍ ഡി എ സഖ്യ കക്ഷികളായ ശിവ സേന, സമതാ പാര്‍ട്ടി, ജനതാദള്‍ (യു) എന്നീ പാര്‍ട്ടികളും ഈ പ്രതിഷേധത്തെ അനുകൂലിയ്ക്കുന്നുണ്ടായിരുന്നു.

ജനപ്രതിനിധി സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ചെയ്യുന്നതാണ് ഈ ബില്ല്. പല തവണ പാസാക്കാന്‍ ശ്രമിച്ചിട്ടും ഈ രണ്ട് പാര്‍ട്ടികളുടെ പ്രതിഷേധം കാരണം കഴിയാതെ പോയ ബില്ലാണ് വീണ്ടും മേയ് ആറ് ചൊവാഴ്ച വീണ്ടും പരിഗണിയ്ക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+