വനിതാ ബില്‍ അവതരണം നീട്ടി വച്ചു
ദില്ലി: ലോക് സഭയില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിയ്ക്കുന്നത് നീട്ടിവച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടേയും ഭരണമുന്നണിയിലെ തന്നെ മൂന്ന് പാര്‍ട്ടികളും എതിര്‍ത്തതിനെ തുടര്‍ന്നാണ് ബില്‍ അവതരണം നീട്ടിവച്ചത്.
ബില്‍ അവതരിപ്പിയ്ക്കുന്നത് സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ നേരത്തേ അഖില കക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും അതിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചൊവാഴ്ചയും ബില്‍ അവതരിപ്പിയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി തല്‍ക്കാലം ബില്‍ അവതരണം മാറ്റിവയ്ക്കുന്നതായി സഭയെ അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാ ദളുമാണ് ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം ഉണ്ടാക്കിയത്. രാവിലെ സഭ തുടങ്ങിയതുമുതല്‍ ഇരു പാര്‍ട്ടികളും ബഹളവും തുടങ്ങി.












Click it and Unblock the Notifications