മാറാട്: 20 പേര്‍ കൂടി അറസ്റില്‍
മാറാട്: മാറാട് അക്രമ സംഭവുമായി ബന്ധപ്പെട്ട് 20 പേരെക്കൂടി പൊലീസ് അറസ്റ് ചെയ്തു. 20 പേരും മുസ്ലിംങ്ങളാണ്.
ഇവരെ കോഴിക്കോട് ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി. കോടതി ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ട ഇവരെ കണ്ണൂര്‍ കോടതിയിലേയ്ക്ക് കൊണ്ട് പോയി.
മാറാട് സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 70 പേരെ അറസ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് അക്രമ സംഭവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications