രാഘവനെ വിളിച്ചത് താനെന്ന് പി സി ജോര്‍ജ്ജ്
തിരുവനന്തപുരം: സി പി എം പിന്‍തുണയോടെ സര്‍ക്കാരുണ്ടാക്കാനായി സഹായിയ്ക്കുമോ എന്നറയിയാനായി എം വി രാഘവനെ വിളിച്ചത് താനാണെന്ന് കേരളാ കോണ്‍ഗ്രസ് ജെ എം എല്‍ എ പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
ഇത് കോണ്‍ഗ്രസ് എം എല്‍ എ പി പി ജോര്‍ജ്ജാണെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.
കരുണാകരന്‍ ബദല്‍ മന്ത്രിസഭ ഉണ്ടാക്കുന്നെങ്കില്‍ അതില്‍ എം വി രാഘവന്‍ അംഗമാണെങ്കിലും സി പി എം ന്റെ പിന്തുണ ഉണ്ടാവും എന്ന് അറിയിയ്ക്കാനാണ് രാഘവനെ വിളിച്ചത്. ഇടതു മുന്നണിയിലെ ഉത്തരവാദപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ അഞ്ച് മന്ത്രിമാരെ വിളിച്ചത്.
എം വി ആര്‍ മാത്രമല്ല ഇപ്പോഴത്തെ മറ്റൊരു മന്ത്രി കൂടി മന്ത്രിസഭയിലുണ്ടെങ്കിലും സി പി എം പിന്തുണ ഉണ്ടാവുമെന്ന് താന്‍ വ്യക്തമാക്കിയിരുന്നതായും പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി. എം വി രാഘവന്‍ - മോനെ വേല എന്റെ അടുത്ത് വേണ്ട - എന്ന് പറഞ്ഞല്ലെന്ന് മാത്രമല്ല വളരെ സൗഹാര്‍ദ്ദപരമായി സംസാരിയ്ക്കുകയും ചെയ്തു. യു ഡി എഫ് കമ്മറ്റിയില്‍ തീരുമാനം എടുത്ത് പോയെന്നും അതിന് മുമ്പേ വിളിയ്ക്കാമായിരുന്നില്ലേ എന്നും എം വി ആര്‍ ചോദിച്ചതായും പി സി ജോര്‍ജ്ജ് പറഞ്ഞു. ആന്റണിയ്ക്കെതിരായ മാനസിക നിലയിലാണ് രാഘവന്‍ സംസാരിച്ചത്. മറ്റ് പല മന്ത്രിമാരില്‍ നിന്നും വളരെ അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
താന്‍ മന്ത്രിസഭയുണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ എം. വി. രാഘവനെ വിളിച്ചിട്ടില്ലെന്ന് ഇതിനിടെ കോണ്‍ഗ്രസ് എം. എല്‍. എ പി പി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications