Get Updates
Get notified of breaking news, exclusive insights, and must-see stories!

പി സി യെ ചുമതലപ്പെടുത്തിയില്ലെന്ന് പിണറായി

തിരുവനന്തുപരം: ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ കെ കരുണാകരനെ പിന്തുണയ്ക്കാനോ അക്കാര്യം എം വി രാഘവനെ ധരിപ്പിയ്ക്കാനായി പി സി ജോര്‍ജ്ജിനെ ചുമതലപ്പെടുത്താനോ ഇടതുമുന്നണി തീരുമാനിച്ചിരുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.

ബദല്‍ മന്ത്രിസഭ കാര്യത്തില്‍ ഇടതുമുന്നണി ഒരു തീരുമാനവും എടുക്കാതിരിയ്ക്കെ അക്കാര്യം രാഘവനെ ധരിപ്പിയ്ക്കാന്‍ എങ്ങനെയാണ് പി സി ജോര്‍ജ്ജിനെ ഏല്‍പ്പിയ്ക്കുന്നത്? പിണറായി ചോദിയ്ക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് പി സി ജോര്‍ജ്ജ് കരുണാകരനെ സന്ദര്‍ശിച്ച കാര്യം അറിഞ്ഞത് പത്രവാര്‍ത്ത വഴിയാണ്. ഇടതു മുന്നണി നിയോഗിച്ചിട്ടാണ് കരുണാകരനെ കണ്ടതെന്നാണ് അന്നും പി സി ജോര്‍ജ്ജ് പറഞ്ഞത്. ഇടതു മുന്നണി യോഗങ്ങളില്‍ കുറേക്കാലമായി പി സി ജോര്‍ജ്ജ് പങ്കെടുക്കുന്നതുപോലുമില്ല. പിണറായി വ്യക്തമാക്കി.

വിശദീകരണം ചോദിയ്ക്കുമെന്ന് പി ജെ ജോസഫ്

ബദല്‍ മന്ത്രിസഭയുണ്ടാക്കുന്നത് സംബന്ധിച്ച് എം. വി. രാഘവനുമായി ചര്‍ച്ചചെയ്തെന്ന പറയുന്ന പി സി ജോര്‍ജ്ജിനോട് വിശദീകരണം ചോദിയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജെ പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു.

പാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ ഇത്തരം ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. ആ സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് ജോര്‍ജ്ജ് സഹായം നല്‍കാമെന്ന് പറഞ്ഞ് എം വി രാഘവനെ സമീപിച്ചതെന്ന് അറിയേണ്ടതുണ്ട്. ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+