ക്രൈംബ്രാഞ്ച് അന്വേഷണം പോരാ : ബിജെപി
കോഴിക്കോട്: മാറാട് കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്ന് ബിജെപി. മാറാട് സംഭവത്തിന് പിന്നിലെ സത്യം പുറത്തുവരാന്‍ സിബിഐ തന്നെ അന്വേഷിച്ചേ മതിയാവൂ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു. മെയ് ആറ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സികെപി ഈ ആവശ്യം ഉന്നയിച്ചത്.
യുഡിഎഫില്‍ അംഗമായ ഒരു പാര്‍ട്ടി കൂടി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. കാരണം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ ഇവര്‍ സ്വാധീനിച്ചേക്കാം. അതിനാലാണ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. - സികെപി പറഞ്ഞു.
ഒമ്പതു പേരുടെ മരണത്തില്‍ കലാശിച്ച മാറാട് സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആന്റണി ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മെയ് 12ന് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സികെപി പറഞ്ഞു.












Click it and Unblock the Notifications