Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്; ലീഗിനെ കുറ്റപ്പെടുത്തരുതെന്ന്

തിരുവനന്തപുരം: മാറാട് കലാപത്തില്‍ മനപൂര്‍വം ചിലര്‍ മുസ്ലീം ലീഗിനെ ബന്ധപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍. മെയ് ആറ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെടുത്തി ഒരു പ്രത്യേക പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് ശരിയല്ല. ചിലര്‍ ഈ സംഭവത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്. - അദ്ദേഹം ആരോപിച്ചു.

മാറാട് സംഭവത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മറ്റ് അനന്തരനടപടികള്‍ എന്തൊക്കെ വേണമെന്ന് മെയ് ഏഴിന് നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിശ്വഹിന്ദുപരിഷത്തിന്റെ ത്രിശൂലം വിതരണം നിരോധിയ്ക്കുമോ എന്ന ചോദ്യത്തിന് അത് എളുപ്പമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+