മാറാട്: കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെടും
കോഴിക്കോട്: മാറാട് കലാപത്തെക്കുറിച്ച് കേന്ദ്രം സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി. മെയ് ആറ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരിച്ചെത്തിയാല്‍ ഉടന്‍ താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയ്ക്ക് തന്റേതായ റിപ്പോര്‍ട്ട് നല്കും. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാരിനോടും ഇക്കാര്യത്തെപ്പറ്റി സമഗ്ര റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെടും. - അദ്ദേഹം സൂചിപ്പിച്ചു.
പാകിസ്ഥാന്റെ രഹസ്യഏജന്‍സിയായ ഐഎസ്ഐയുടെ പങ്ക് തള്ളിക്കളയാനാവില്ലെന്നും സ്വാമി ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം മാറാട് നേരിട്ട് സന്ദര്‍ശനം നടത്തിയതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം ആരോപിച്ചിരുന്നു.
ഐഎസ്ഐയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രം നിരീക്ഷിച്ചുവരികയാണ്. എവിടെയൊക്കെ ഐഎസ്ഐ പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്നതിന്റെ അപ്പപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് കിട്ടുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 161 ഐഎസ്ഐ കേന്ദ്രങ്ങളാണ് തകര്‍ത്തത്. - അദ്ദേഹം പറഞ്ഞു.
പക്ഷെ മാറാട് കലാപവും ഐഎസ്ഐയും തമ്മിലുള്ളബന്ധം ഒരു വിശദ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. രാജ്യത്തെ തീവ്രവാദപ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരു ഫെഡറല്‍ ഏജന്‍സി സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ എല്ലാ വര്‍ഷവും ചര്‍ച്ച ചെയ്യാറുള്ളതാണ്. പക്ഷെ ഇക്കാര്യത്തില്‍ ഇനിയും സമവായം ഉണ്ടായിട്ടില്ല. 6000 കിലോമീറ്ററോളം വരുന്ന രാജ്യത്തെ തീരദേശം സംരക്ഷിക്കാനുള്ള ഒരു പദ്ധതിയും കേന്ദ്രം തയ്യാറാക്കി വരികയാണ്. - അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications