കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഇടി കേരളത്തിലും സജീവമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗള്‍ഫിലെ മലയാളികള്‍ക്കായി ദുബായിലെ മീഡിയ സിറ്റിയില്‍ നിന്നും സംപ്രേഷണം തുടങ്ങിയ എംഇടി (മിഡില്‍ ഈസ്റ് ടെലിവിഷന്‍) കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി.

തിരുവനനന്തപുരത്തും എറണാകുളത്തും എംഇടിയുടെ ആധുനിക സ്റുഡിയോകളും വാര്‍ത്താ ബ്യൂറോകളും തുറന്നു. കോഴിക്കോട്, ബോംബെ, ദില്ലി എന്നിവിടങ്ങളിലും ഉടനെ ഓഫീസ് തുറക്കും.

കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളും കേരളത്തനിമയുള്ള പരിപാടികളും അവതരിപ്പിക്കാനായാണ് കേരളത്തില്‍ സ്റുഡിയോയും ഓഫീസും തുറന്നത്. കേരളപ്പിറവി ദിനത്തിലാണ് എംഇടി ദുബായിലെ മീഡിയ സെന്ററില്‍ നിന്ന് സംപ്രേഷണമാരംഭിച്ചത്.

വിദേശ രാജ്യങ്ങളിലെ കൂടുതല്‍ മലയാളികള്‍ക്ക് കാണാനാവുന്ന ഏക ചാനലായിരിക്കും എംഇടി എന്ന് ചാനലിന്റെ ഡയറക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് നാടുകളിലും സിംഗപ്പൂര്‍, ആസ്ത്രേല്യ , ആഫിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലുമുള്ള മലയാളികള്‍ക്കു വേണ്ടി വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും വിനോദപരിപാടികളും സംപ്രേഷണം ചെയ്യുകയാണ് എംഇടിയുടെ ലക്ഷ്യമെന്നും ഡയറക്ടര്‍മാര്‍ അറിയിച്ചു.

ദുബായ്, ബഹ്റിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മലയാളികളാണ് എംഇടി എന്ന ടെലിവിഷന്‍ സംരംഭത്തിനു പിന്നില്‍. ഒരേസമയം ഗള്‍ഫില്‍ നിന്നും കേരളത്തില്‍ നിന്നും പരിപാടികള്‍ തയ്യാറാക്കാനുള്ള സൗകര്യം അടുത്തു തന്നെ ഉണ്ടാവും.

പുതിയ തലമുറയില്‍ അധികം പേരും മലയാളം അറിയാത്തവരായതിനാല്‍ യുവാക്കള്‍ക്കുള്ള 30 ശതമാനം പരിപാടികളും ഇംഗ്ലീഷിലായിരിക്കും. അറബി, തമിഴ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും പരിപാടികള്‍ ഉണ്ടായിരിക്കും. കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും കൂടുതല്‍ പരിപാടികള്‍ വേണമെന്ന നിരന്തരമായ ആവശ്യമാണ് കേരളത്തില്‍ നിന്നുകൂടി പ്രവര്‍ത്തനമാരംഭിയ്ക്കാന്‍ എംഇടിയെ പ്രേരിപ്പിച്ചത്. വ്യക്തിത്വവികസനപരിപാടികളും പഴയ സിനിമാഗാനങ്ങളും ഫോണ്‍ ഇന്‍ പരിപാടികളും അവതരിപ്പിക്കും.

കേരളത്തില്‍ എവിടെയും ഇപ്പോള്‍ എംഇടി ലഭ്യമാണ്. എ.സി.വി., സിറ്റി കേബിള്‍ തുടങ്ങിയ കേരളത്തിലെ എല്ലാ കേബിള്‍ ശൃംഖലകളിലും എംഇടി വിതരണം ചെയ്യുന്നുണ്ട്.

എംഇടി മാനേജിംഗ് ഡയറ്കടര്‍ ജോണ്‍ തോമസ് , ചെയര്‍മാന്‍ അലി ഹസ്സന്‍, വൈസ് ചെയര്‍മാന്‍ സോമന്‍ ബേബി, ഡയറക്ടര്‍മാരായ രവിപിള്ള, സഹീര്‍കുമാര്‍ എന്നിവരും കേരളത്തിലെ എക്ലിക്യുട്ടീവ് എഡിറ്റര്‍ ജേക്കബ് ജോര്‍ജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X