മാറാട്: കൂടുതല്‍ ആയുധം കണ്ടെടുത്തു
കോഴിക്കോട്: മാറാട്ട് ജുമാ മസ്ജിദില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പള്ളിയ്ക്കകത്ത് കുഴിച്ചിട്ടിരുന്ന 12 കമ്പിപ്പാരകളും രണ്ട് വടിവാളുകളുമാണ് മേയ് അഞ്ച് തിങ്കളാഴ്ച വൈകീട്ട് പൊലീസ് കണ്ടെടുത്തത്.
സ്പെഷല്‍ ബ്രാഞ്ച്, ബോംബ് സ്കോഡ് വിഭാഗങ്ങളാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി മുഴുവന്‍ പരിശോധന നടത്തി. ചൊവാഴ്ചയും പരിശോധന നടക്കുന്നുണ്ട്. അറസ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഈ ആയുധങ്ങള്‍ കണ്ടെത്തിയത്. എസ്കവേറ്റര്‍ ഉപയോഗിച്ച് പള്ളി വളപ്പ് കുഴിച്ച് പരിശോധിയ്ക്കുന്ന കാര്യവും പൊലീസ് ആലോചിയ്ക്കുന്നുണ്ട്.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെങ്കിലും മാറാട് ഇപ്പോഴും സംഘര്‍ഷ ഭരിതമാണ്. ആരും ഇതുവരേയും കടലില്‍ പോയി തുടങ്ങിയിട്ടില്ല. പല വീടുകളിലും ഉള്ളവര്‍ മാറാട് വിട്ട് അകലങ്ങളില്‍ ഉള്ള ബന്ധുക്കളുടെ വീടുകളിലേയ്ക്ക് പോവുകയാണ്.












Click it and Unblock the Notifications