ടൂറിസം: കേരളം-ശ്രീലങ്ക സഹകരണം
കൊച്ചി: വിനോദസഞ്ചാര മേഖലയില്‍ കേരളവും ശ്രീലങ്കയും തമ്മില്‍ സഹകരിയ്ക്കുമെന്ന് ശ്രീലങ്കയിലെ വിനോദസഞ്ചാരമന്ത്രി ഡോ. പി. രാമാനുജം പറഞ്ഞു. മെയ് ഏഴ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികം വൈകാതെ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കും. ശ്രീലങ്കയില്‍ മെയ് 17ന് നടക്കാനിരിക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ പങ്കെടുക്കും. - അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയുള്‍പ്പെടെ ഏഷ്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് ശക്തിപ്പെടുത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശ്രീലങ്കന്‍ എയര്‍വേയ്സ് ചെയര്‍മാന്‍ ദയ പെല്‍പോള വ്യക്തമാക്കി. കൊച്ചി,ദുബായ്, കുവൈത്ത്, ബാംഗ്ലൂര്‍, ദില്ലി, മാലി എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആണ് വര്‍ധിപ്പിക്കുക. - ദയ പെല്‍പോള പറഞ്ഞു.
വിമാനസര്‍വീസിന്റെ കാര്യത്തില്‍ ശ്രീലങ്കന്‍ എയര്‍വേയ്സ് 100 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും ദയ പെല്‍പോള പറഞ്ഞു.












Click it and Unblock the Notifications