സദ്ദാമിന്റെ മകന്‍ ഇറാഖ് ബാങ്കില്‍ നിന്ന് പണം കൊണ്ട്പോയി
ന്യൂയോര്‍ക്ക്: സദ്ദാം ഹുസൈന്റെ മകന്‍ ഇറാഖിന്റെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 100 കോടി ഡോളര്‍ എടുത്താണ് കടന്നതെന്ന് യു എസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
യു എസ് സൈന്യം ഇറാഖിലേയ്ക്ക് കടക്കുന്നതിന് തൊട്ട് മുമ്പാണത്രെ ക്വസയ് എന്ന് പേരുള്ള ഈയാള്‍ ഈ പണം തട്ടിയത്. ഇതിന് പുറമേ 90 കോടി ഡോളറിന് സമമായ അമേരിയ്ക്കന്‍ ബില്ലുകളും (പണമാക്കി മാറ്റാവുന്ന പത്രങ്ങള്‍) ഇദ്ദേഹം തട്ടിക്കൊണ്ട് പോയത്രെ. ഇവ ഇറാഖ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് കൊണ്ട് പോകാനായി മൂന്ന് ട്രാക്ടര്‍ ട്രെയ്ലറുകള്‍ വേണ്ടിവന്നതായും പത്രം പറയുന്നു. ഒരു ഇറാഖ് ഉദ്വോഗസ്ഥനാണത്രെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് സദ്ദാമിന്റെ നിര്‍ദ്ദേശപ്രകാരം ചെയ്തതായാണ് കരുതുന്നത്. പണം മാറ്റാനുള്ള സദ്ദാമിന്റെ ഉത്തരവ് ആബിദ് അല്‍ ഹമീദ് മഹമൂദ് ആണ് ബാങ്കിന് നല്‍കിയത്. ഇറാഖ് സെന്‍ട്രല്‍ ബാങ്ക് പണമായി സൂക്ഷിച്ചിരുന്നതിന്റെ നാലിലൊന്നാണ് തട്ടിക്കൊണ്ട് പോയത്. പണം സിറിയയിലേയ്ക്ക് കൊണ്ടുപോയതായാണ് കരുതുന്നത്. മാര്‍ച്ച് 18 ന് രാവിലെ നാല് മണിയ്ക്കാണ് പണം ബാങ്കില്‍ നിന്ന് മാറ്റിയതെന്നും വാര്‍ത്തയില്‍ പറയുന്നു.












Click it and Unblock the Notifications