ഗോവധ നിരോധന ബില്‍ ഈ സമ്മേളനത്തില്‍
ദില്ലി: ഗോവധം നിരോധിയ്ക്കുന്ന ബില്‍ ഈ ലോക്സഭാ സമ്മേളനത്തില്‍ അവതരിപ്പിയ്ക്കും. ഈ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു.
എന്നാല്‍ ഈ നിയമം നടപ്പായാലും കേരളം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാണ്ട്, ത്രിപുര, കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നടപ്പാക്കില്ല.
ഗോവധം നിരോധിയ്ക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇത്തരത്തിലുള്ള നിയമം രൂപീകരിയ്ക്കാന്‍ അംഗീകാരം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് എഴുതും. ഇരു സംസ്ഥാനങ്ങള്‍ ഇത് നിയമമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിന് ബില്‍ സഭയില്‍ അവതരിപ്പിയ്ക്കാം.












Click it and Unblock the Notifications