Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില വിദേശ ഇന്ത്യാക്കാര്‍ക്ക് ഇരട്ട പൗരത്ത്വം

ദില്ലി: ചില രാജ്യങ്ങളിലെ ഇന്ത്യാക്കാര്‍ക്ക് ഇരട്ട പൗരത്ത്വം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. യു എസ്, യുണൈറ്റഡ് കിംഗ്ഡം, ആസ്ത്രേലിയ, കാനഡ, ഫിന്‍ലണ്ട്, അയര്‍ലണ്ട്, നെതര്‍ലാണ്ട്സ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഇന്ത്യാക്കാര്‍ക്കാണ് ഇരട്ട പൗരത്ത്വം നല്‍കാന്‍ തീരുമാനമായത്.

ഇരട്ട പൗരത്തത്തിനായി അപേക്ഷിയ്ക്കുന്നവര്‍ക്ക് പരിശോധന നടത്തിയ ശേഷം യുക്തമാണെങ്കില്‍ അത് നല്‍കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദികരിച്ച പാര്‍ലമെന്ററി കാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇവര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശം ഉണ്ടായിരിയ്ക്കില്ല. മൂന്ന് സേനകളിലും ജോലി ചെയ്യാനോ ഭരണഘടനാ പരമായ ജോലി തസ്തികളില്‍ ജോലി ചെയ്യാനോ അവകാശം ഉണ്ടാവില്ല.

1955ലെ പൗരത്ത്വ നിയമം ഇതനുസരിച്ച് ഈ ലോക്സഭാ സമ്മേളനത്തില്‍ തന്നെ മാറ്റുന്നതാണ്. ഇതിനായി ബില്‍ അവതരിപ്പിയ്ക്കും.

ഈ എട്ട് രാജ്യങ്ങള്‍ തിരഞ്ഞെടുക്കാനായി പ്രത്യേക കാരണമുണ്ട്. ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഇരട്ട പൗരത്ത്വ നിയമം നിലവിലുണ്ട്. ഒപ്പം ഈ രാജ്യങ്ങളില്‍ ഒട്ടേറെ ഇന്ത്യാക്കാര്‍ താമസിയ്ക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+