Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലഫോണ്‍ നിരക്ക്: ഭരണപക്ഷത്തിലും പ്രതിഷേധം

ദില്ലി: ടെലഫോണ്‍ നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ ഭരണകക്ഷി അംഗങ്ങളും ഇറങ്ങിപോയി.

ശിവസേന, സമതാ പാര്‍ട്ടി അംഗങ്ങളാണ് ഇറങ്ങിപോക്ക് നടത്തിയത്. മേയ് ഏഴ് ബുധനാഴ്ച ചോദ്യോത്തര വേളയിലായിരുന്നു ഈ ഇറങ്ങിപോക്ക്. ബി ജെ പി നേതാവായ വി. കെ. മല്‍ഹോത്ര പോലും നിരക്ക് വര്‍ദ്ധനയെ എതിര്‍ത്തു. ബി എസ് എന്‍ എല്ലിന്റെ സാധാരണ ടെലഫോണ്‍ ഉപഭോക്താക്കള്‍ക്കുള്ള നിരക്കുകള്‍ കൂട്ടിയതില്‍ ജനങ്ങള്‍ വിഷമത്തിലാണെന്ന് മല്‍ഹോത്ര സഭയില്‍ പറയുകയും ചെയ്തു.

ഈ സമയത്ത് രാഷ്ട്രീയ ജനതാ ദള്‍, സി പി എം, കോണ്‍ഗ്രസ്, സമാജ് വാദി, ശിവസേനാ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ബഹളംവയ്ക്കുകയായിരുന്നു.

നിരക്ക് കൂട്ടിയില്ലെങ്കില്‍ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും നഷ്ടം സഹിയ്ക്കേണ്ടിവരുമെന്ന വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അരുണ്‍ ഷൂരിയുടെ പരാമര്‍ശം കൂടുതല്‍ ബഹളത്തിന് കാരണമാക്കി. തുടര്‍ന്ന് ശിവ സേനാ- കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേയ്ക്ക് ഇറങ്ങി. തുടര്‍ന്നാണ് ഇവര്‍ സഭയില്‍ നിന്ന്ഇറങ്ങി പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+