നാളികേര സമ്മേളനം തുടങ്ങി
കൊച്ചി: അഞ്ച് ദിവസത്തെ നാളികേര സമ്മേളനം തുടങ്ങി. കര്‍ണ്ണാടക റായ്തര സംഘം നേതാവ് പ്രൊഫ. നഞ്ചുണ്ട സ്വാമിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്തുവന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഭാവിയുള്ളൂ എന്ന് നഞ്ചുണ്ട സ്വാമി അഭിപ്രായപ്പെട്ടു. കാരണം യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം വ്യാപാരകാര്യത്തില്‍ അവരവരുടേതായ പ്രാദേശിക സംവിധാനങ്ങള്‍ കൊണ്ടുവരികയാണ്. ഇന്ത്യയും ഇത്തരത്തില്‍ നീങ്ങിയാലേ ഭാവിയുള്ളൂ. ഇതിനായി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയെ (ആസിയാന്‍) ശക്തമാക്കാന്‍ ശ്രമിയ്ക്കണം. - നഞ്ചുണ്ട സ്വാമി പറഞ്ഞു.
സാര്‍സ് എന്നത് യാദൃച്ഛികമായി സംഭവിച്ച ദുരന്തമല്ല. രാഷ്ട്രീയ തീവ്രവാദം പോലെയുള്ള ജൈവ ഭീകരതയുടെ ഭാഗമാണിത്. പെന്റഗണിന്റെ ബയോളജിക്കല്‍ വാര്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് സാര്‍സ്. - അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ചെയര്‍മാനും വിജ്ഞാന ഭാരതിയുടെ ദേശീയ പ്രസിഡന്റുമായ പ്രൊഫ. ഐ.കെ. വാസു അധ്യക്ഷനായിരുന്നു. കയര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ക്രിസ്റി ഫെര്‍ണാണ്ടസ്, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍ എന്നിവരും സംസാരിച്ചു.
നാളികേരത്തിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിഡിയും കല്പവൃക്ഷ എന്ന പേരില്‍ ഒരു സുവനീറും ചടങ്ങില്‍ പ്രകാശനം ചെയ്തു. വിദേശത്തു നിന്നുള്‍പ്പെടെ ഏകദേശം 400 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications