ആയുധങ്ങള്‍ക്കായി മണ്ണുമാന്തി പരിശോധന തുടങ്ങി
കോഴിക്കോട്: മാറാട്ട് ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ മണ്ണുമാന്തി പരിശോധന തുടങ്ങി. മേയ് ആറ് ചൊവാഴ്ച വൈകീട്ടാണ് മണ്ണുമാന്തല്‍ തുടങ്ങിയത്. ബുധനാഴ്ചയും മണ്ണ് മാന്തി പരിശോധന തുടരും.
മാറാട്ട് ജുമാ മസ്ജിദിന്റെ പരിസരത്ത് നിന്ന് രണ്ട് തവണ പൊലീസ് കുഴിച്ചിട്ട ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. തുരുമ്പിയ്ക്കാതിരിയ്ക്കാന്‍ ഗ്രീസ് പുരട്ടി പ്ലാസ്റിക്ക് ചാക്കില്‍ പൊതിഞ്ഞാണ് വാളുകളും മറ്റും കുഴിച്ചിട്ടിരുന്നത്. കണ്ടെടുത്ത വാളുകളില്‍ രണ്ടെണ്ണം കേരളത്തില്‍ കണ്ട്വരുന്ന രീതിയിലുള്ളതല്ല. ഒരു മീറ്റര്‍ നീഴത്തില്‍ ബലമുള്ള ഉരുക്കില്‍ തീര്‍ത്തതാണിത്. ഇത് തമിഴ്നാട്ടില്‍ കാണുന്ന തരത്തിലുള്ള വാളാണെന്ന് പൊലീസ് പറയുന്നു.
ബോംബ് ഒളിപ്പിച്ച് വച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications