മാറാട്: ജുഡീഷ്യല്‍ അന്വേഷണം നടത്തും
തിരുവനന്തപുരം: മാറാട് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ സംഭവത്തില്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും പങ്ക് ഉണ്ടാവാമെന്നും അവരെ ഒന്നും വെറുതേ വിടില്ലെന്നും ആന്റണി പറഞ്ഞു.
മേയ് ഏഴ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിയ്ക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിയ്ക്കുന്നത് മറ്റ് പല ലക്ഷ്യവും വച്ചാണെന്നും ആന്റണി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പൂര്‍ണ്ണ സ്വാതന്ത്യ്രമാണ് നല്‍കിയിട്ടുള്ളത്. ഈ അന്വേഷണം തുടരും. ഈ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിയ്ക്കും.
മാറാട് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. സംഭവം നടന്ന ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി.
പ്രതിപക്ഷം മാറാട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബി ജെ പി സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നത്. അഘില കേരള ധീവര സഭയും സി ബി ഐ ന്വേഷണമാണ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications