കൊരമ്പയിലിന്റെ ആരോഗ്യ നില ഗുരുതരം
കോഴിക്കോട്: മൂന്നാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ ആരോഗ്യ നില ഗുരുതരമായി.
ഹൃദയ സംബന്ധവും വൃക്കസംബന്ധവുമായ അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് ഇപ്പോള്‍ അദ്ദേഹം. കോഴിക്കോട് ഫാത്തിമാ ആുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് ഇപ്പോള്‍ കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനം നല്‍കിയിരിയ്ക്കുകയാണ്.
മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കൂടുതല്‍ വിദഗ്ദ ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും മുസ്ലിം ലീഗ് നേതൃത്ത്വവും.












Click it and Unblock the Notifications