മാറാട് കര്‍ശന നടപടി വേണമെന്ന് അദ്വാനി
ദില്ലി: മാറാട് കൂട്ടക്കൊലയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയോട് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു.
പതിവില്ലാത്ത തരത്തിലുള്ള അക്രമമാണ് മാറാട്ട് നടന്നത്. രാജ്യത്തെ മുഴുവന്‍ ഇത് നടുക്കിയിരിയ്ക്കുകയാണ്. അതുകൊണ്ട് കേന്ദ്രത്തിന് ഇതില്‍ ഇടപെടാനുള്ള അവകാശമുണ്ട്.
മാറാട് സന്ദര്‍ശിച്ച ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം എന്‍.ഡി.എഫിനെ നിരോധിക്കുന്ന കാര്യം ആലോചിക്കും.ന്നും അദ്വാനി അറിയിച്ചു.
ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.












Click it and Unblock the Notifications