ഒമ്പതുപേരെ കൊന്നത് രണ്ട് പേര്‍
കോഴിക്കോട്: മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട ഒമ്പതുപേരെയും വെട്ടിക്കൊന്നത് രണ്ട് പേരാണെന്ന സംശയം ബലപ്പെടുന്നു.
പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇത്തരമൊരു നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കാരണം പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വിധേയമാക്കിയ ഒമ്പത് മൃതദേഹങ്ങളിലുമുള്ള വെട്ടേറ്റ പരിക്കുകള്‍ ഒരു പോലെയാണ്. ഇതാണ് കൃത്യത്തിന് പിന്നില്‍ രണ്ട് പേര്‍ മാത്രമാണെന്ന സംശയം ബലപ്പെടുത്തുന്നത്.
മരിച്ചവരില്‍ ഉള്‍പ്പെട്ട ഏക മുസ്ലിമായ അസ്കറിന്റെ മരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്ക്കുകയാണ്. അസ്കറിനെ മന:പൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. കാരണം അസ്കറിന്റെ കഴുത്തിന് സാരമയി വെട്ടേറ്റിട്ടുണ്ട്.












Click it and Unblock the Notifications