ത്രിശൂലം വിതരണം നിര്‍ത്തണം: മുരളി
തിരുവനന്തപുരം: മാറാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ത്രിശൂലം വിതരണം വിശ്വഹിന്ദുപരിഷത്ത് നിര്‍ത്തിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. മെയ് ഏഴ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎച്ച്പിയുടെ ത്രിശൂലം വിതരണത്തെക്കുറിച്ച് അടുത്തയാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹകസമിതി കൂടിയാലോചിക്കും. ആവശ്യമെങ്കില്‍ ത്രിശൂലം വിതരണം നിര്‍ത്തിവയ്ക്കാന്‍ വേണ്ട നടപടിയെടുക്കും. - അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച പാര്‍ട്ടിയാണ് ബിജെപി. ഇപ്പോള്‍ കേരളത്തില്‍ മാറാടിന്റെ പേരിലും രാഷ്ട്രീയ മുതലെടുപ്പിനാണ് അവര്‍ ശ്രമിയ്ക്കുന്നത്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications