പി.കെ. ശ്രീമതിയ്ക്കെതിരെ വിമര്‍ശനം
കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.കെ. ശ്രീമതിയ്ക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനമുയരുന്നു. സിപിഎമ്മിന്റെ നേതാവായിരിക്കെ ശ്രീമതിയുടെ തറവാട്ട് വീട്ടില്‍ ഹോമം നടത്തിയതും ശ്രീമതിയുടെ അമ്മ വന്‍തുക ക്ഷേത്രത്തിന് സംഭാവന നല്കിയതുമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.
വേളം മഹാഗണപതി ക്ഷേത്രത്തിനാണ് ശ്രീമതിയുടെ അമ്മ മീനാക്ഷിയമ്മ 1.10 ലക്ഷം രൂപ സംഭാവന നല്കിയത്. ക്ഷേത്രത്തിലെ രാജരാജേശ്വരന്റെ നമസ്കാരമണ്ഡപം പുതുക്കിപ്പണിയാനാണ് ഇത്രയും തുക നല്കിയത്. മയ്യില്‍ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് സിപിഎം ടിക്കറ്റില്‍ ജയിച്ച മീനാക്ഷിയമ്മയുടെ മകളെയാണ് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ഇ.പി. ജയരാജന്‍ വിവാഹം കഴിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന് കനത്ത തുക സംഭാവന ചെയ്തതിന് പുറമെ തറവാട്ട് വീട്ടില്‍ ദിവസങ്ങള്‍ നീണ്ട ഹോമങ്ങള്‍ നടത്തിയതായും പറയുന്നു. ഇതുവരെ കണ്ണൂരില്‍ മാത്രമായി ഒതുങ്ങി നിന്ന വിമര്‍ശനം ഇപ്പോള്‍ സംസ്ഥാനവ്യാപകമായിരിക്കുന്നു.












Click it and Unblock the Notifications