Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ ടെക് ടവേഴ്സ് ഒരുങ്ങി

കൊച്ചി: ചെന്നൈയിലെ ടൈഡല്‍ പാര്‍ക്കിന്റെ മാതൃകയില്‍ പണികഴിപ്പിച്ച കൊച്ചിയിലെ ടെക് ടവേഴ്സ് ഉദ്ഘാടനത്തിനൊരുങ്ങി. 20 കോടി മുതല്‍ മുടക്കില്‍ പണിത ഈ കെട്ടിടം മെയ് 10 ന് ഉദ്ഘാടനം ചെയ്യും.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. പണി മുഴുവന്‍ തീര്‍ന്നുകഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരിക്കും ഇതെന്ന് പദ്ധതിയുടെ പ്രൊമോട്ടര്‍മാരായ മിനി മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് എം. മാത്യു പറഞ്ഞു. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഈ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐടി പാര്‍ക്കില്‍ നിന്നും കിന്‍ഫ്ര പാര്‍ക്കില്‍ നിന്നും വ്യത്യസ്തമായി എല്ലാ സൗകര്യങ്ങളും ഒരു കുടയ്ക്കു കീഴില്‍ ഒരുക്കിയിരിക്കുന്നു എന്നതാണ് ടെക് ടവേഴ്സിന്റെ പ്രത്യേകത. വ്യവസായ സംരംഭകര്‍ക്കുള്ള എയര്‍കണ്ടീഷനിംഗ്, വൈദ്യുതി-ജലവതിരണം, ഫര്‍ണിഷിംഗ് സൗകര്യങ്ങള്‍ എന്നിവയെല്ലാം കെട്ടിടത്തില്‍ നിന്ന് ലഭിയ്ക്കും. കൊച്ചിയുടെ ഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 1.25 ലക്ഷം ചതുരശ്ര മീറ്ററാണ്.

കെട്ടിടത്തിലെ സ്ഥലം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വില്ക്കില്ല. പാട്ടതിന് നല്കുകയേ ഉള്ളൂ. - റോയ് എം. മാത്യു പറഞ്ഞു. കെട്ടിടത്തിലേക്കുള്ള പ്രവേശനം സ്മാര്‍ട്ട് കാര്‍ഡ് വഴിയായിരിക്കും. 15,000 പേര്‍ക്ക് ഒരു സമയം ഇവിടെ ജോലിചെയ്യാനാവും. 23 നിലകളുള്ള കെട്ടിട സമുച്ചയം മെയ് 31ഓടെ കമ്മീഷന്‍ ചെയ്യും. - അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+