കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ത്രിശൂല വിതരണം പ്രശ്നമല്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ത്രിശൂല വിതരണം തടയണ്ടെന്ന കേരള സര്‍ക്കാരിന്റെ തീരുമാനത്തെ മുഖ്യമന്ത്രി എ. കെ. ആന്റണി ന്യായീകരിച്ചു. കേരളത്തില്‍ ത്രിശൂല വിതരണം തടയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു ആന്റണിയുടെ അഭിപ്രായം. കേരളത്തില്‍ ത്രിശൂല വിതരണം ഒരു വലിയ പ്രശ്നമാണെന്ന് തോന്നുന്നില്ല. ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നാണ് ഹൈകമാണ്ട് നിര്‍ദ്ദശിേച്ചത്. രാജസ്ഥാന്‍, അസം, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ത്രിശൂല വിതരണം നിരോധിച്ചിട്ടുണ്ട്. ത്രിശൂല വിതരണം നിരോധിയ്ക്കുന്നത് കോണ്‍ഗ്രസിന്റെ ദേശീയ നയമല്ല. അതത് സംസ്ഥാനങ്ങളിലെ അവസ്ഥ അനുസരിച്ച് മുഖ്യമന്ത്രിമാരാണ് ഇതിനുള്ള തീരുമാനം എടുക്കേണ്ടത്.

ആന്റണിയെ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടാക്കണമെന്ന വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പരാമര്‍ശം തനിയ്ക്കുള്ള അഭിനന്ദനമായി തോന്നുന്നില്ലെന്ന് ആന്റണി പറഞ്ഞു.

മാറാട് ആക്രമണം നടന്ന സാഹചര്യത്തില്‍ ത്രിശൂല വിതരണം സംസ്ഥാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് അപ്പോള്‍ പരിഹരിയ്ക്കുമെന്നാണ് ആന്റണി പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X