കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തു
കോഴിക്കോട്: മാറാട്ട് കടപ്പുറത്ത് നിന്ന് വീണ്ടും വന്‍ ആയുധശേഖരം പൊലീസ് കണ്ടെടുത്തു.
കലാപത്തില്‍ മരിച്ച യൂനസിന്റെ വീട്ടില്‍ നിന്നാണ് ഒമ്പത് വടിവാളുകല്‍ കണ്ടെടുത്തത്. വീട്ടിനകത്തും വിറകുപുരയിലുമാണ് വാളുകള്‍ സൂക്ഷിച്ചിരുന്നത്.
ചൊവാഴ്ച വൈകീട്ട് മുതല്‍ മണ്ണ് മാന്തി പരിശോധന തുടങ്ങിയിരുന്നു. അത് ബുധനാഴ്ച രാവിലേയും തുടരുകയാണ്. ജുമാ മസ്ജിദ് പരിസരം, അരയസമാജം ഓഫീസ് പരിസരം, സമാജത്തിനടുത്തുള്ള ഭദ്രകാളീക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് മണ്ണ് മാന്തി പരിശോധന നടത്തുന്നത്.
മാറാട് ഉണ്ടായ അക്രമത്തിന് പുറമേ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ നടത്തിയ ആക്രമണത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കുമെന്ന് മഹേഷ് കുമാര്‍ സിഗ്ല പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണ ചുമതല ഇദ്ദേഹത്തിനാണ്.
വെള്ളിയാഴ്ചകളില്‍ ജില്ലയിലെ എല്ലാ മുസ്ലിം പള്ളികളിലും സരക്ഷിതത്തിനായി കാവല്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. കെ. വിനോദ് അറിയിച്ചു.












Click it and Unblock the Notifications