ആസ്തമ വര്‍ധിക്കുന്നു: വിദഗ്ധര്‍
കൊച്ചി: വികസിത രാഷ്ട്രങ്ങളിലും വികസ്വര രാഷ്ട്രങ്ങളിലും ഒരു പോലെ ആസ്തമ വര്‍ധിക്കുന്നതായി വിദഗ്ധര്‍. ആസ്തമയ്ക്കെതിരെ പൊരുതാന്‍ രോഗികളെ ബോധവല്ക്കരിക്കുകയാണ് പ്രധാനമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ലോക ആസ്തമ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എഐഎംഎസ്) നടന്ന ബോധവല്ക്കരണ പരിപാടിയിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. ആസ്തമയെക്കുറിച്ച് പ്രത്യേക പ്രദര്‍ശനവും ഇവിടെ നടന്നു.
കൊച്ചി മേയര്‍ ദിനേശ്മണി പരിപാടി ഉദ്ഘാടനം ചെയ്തു. എഐഎംഎസ് ഡയറക്ടര്‍ ഡോ. പ്രേം നായര്‍, എഐഎംഎസ് പ്രിന്‍സിപ്പല്‍ ഡോ. ഡി.എം. വാസുദേവന്‍, പള്‍മണറി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. വി.പി. ഗോപിനാഥ്, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ലോഹിതദാസ് എന്നിവര്‍ സംസാരിച്ചു.
ആസ്തമയെ നേരത്തെ തിരിച്ചറിയാനുള്ള രീതികളെക്കുറിച്ചും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.












Click it and Unblock the Notifications