സര്‍വകലാശാലാ നിയമം: ചര്‍ച്ച 21ന്
തിരുവനന്തപുരം: ഏകീകൃത സര്‍വകലാശാലാ നിയമം ചര്‍ച്ചചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം. മെയ് 21 ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരുക.
മെയ് 14ന് നബിദിനമായതിനാല്‍ മന്ത്രിസഭാ യോഗമില്ല. 20 നുള്ള മന്ത്രിസഭാ യോഗത്തില്‍ സര്‍വകലാശാലാ നിയമം ചര്‍ച്ചചെയ്യില്ല. 21 ലെ യോഗത്തില്‍ സര്‍വകലാശാലാ നിയമത്തെക്കുറിച്ച് ദിവസം മുഴുവന്‍ ചര്‍ച്ച നടക്കും.
സര്‍വകലാശാലാ നിയമം ഓര്‍ഡിനന്‍സ് ആയി അവതരിപ്പിക്കുന്നതിനെതിരെ യുഡിഎഫില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications