കാലടിയെ ദേശീയതീര്ത്ഥാനടകേന്ദ്രമാക്കും
കൊച്ചി: ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ശ്രീശങ്കര ത്രൈജയന്തി മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇക്കാര്യത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ മെയ് 18ന് കേരളത്തിലെത്തുന്ന ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ കാലടിയിലേയ്ക്ക് ക്ഷണിക്കുമെന്നും ആന്റണി പറഞ്ഞു. ഭാരതത്തിന്റെ ആദ്യ നവോത്ഥാനനായകനായിരുന്നു ആദിശങ്കരന്. തലമുറകള്‍ എത്ര കഴിഞ്ഞാലും മാര്‍ഗ്ഗദീപമാകാന്‍ കഴിയുന്നു എന്നതാണ് ആദിശങ്കരന്റെ പ്രസക്തി. കാലടി ദേശീയതീര്ത്ഥാടനകേന്ദ്രമാക്കാന് ബൃഹത്തായ പദ്ധതി കൊണ്ടുവരും. കേന്ദ്രസഹായത്തോടെ ഇത് നടപ്പാക്കാന്‍ ശ്രമിയ്ക്കുമെന്നും ആന്റണി പറഞ്ഞു.
ചടങ്ങില്‍ റവന്യൂമന്ത്രി കെ.എം. മാണി അധ്യക്ഷനായിരുന്നു. സ്വാമി ജയേന്ദ്ര സരസ്വതി, സ്വാമി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി, കര്‍ണാടകയിലെ കൂടലീമഠം ശങ്കരാചാര്യ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പി.ജെ. ജോയി എംഎല്‍എ, എന്‍എസ്എസ് കുന്നത്തുനാട് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.എസ്. രാജന് എന്നിവര്‍ പ്രസംഗിച്ചു. ആദിശങ്കരാചാര്യരുടെ 2510ാം ജയന്തി, കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതിയുടെ പീഠാരോഹണ സുവര്‍ണ്ണജൂബിലി, കീര്‍ത്തിസ്തംഭത്തിന്റെ രജത ജൂബിലി എന്നിവയുടെ ആഘോഷങ്ങളിലാണ് കാലടി ഇപ്പോള്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications