ശ്രീനാരായണ കണ്‍വെന്‍ഷന്‍ 10ന്
കൊച്ചി: ശ്രീനാരായണ വേള്‍ഡ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ മെയ് 10 ശനിയാഴ്ച ആരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന സമ്മേളനം രാവിലെ 10.30ന് കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി ഉദ്ഘാടനം ചെയ്യും.
എസ്.എന്‍.ഡി.പി. യോഗം ശതാബ്ദിയോട് അനുബന്ധിച്ചാണ് കേരളത്തില്‍ സമ്മേളനം നടക്കുന്നത്. അഞ്ഞൂറോളം പ്രതിനിധികള്‍ വിദേശത്തു നിന്നെത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രവാസി മലയാളികള്‍ക്ക് കേരളത്തിലുള്ള നിക്ഷേപ താല്പര്യം പ്രയോജനപ്പെടുത്തുവാന്‍ ആഗോള നിക്ഷേപക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപക സമ്മേളനം പോലെ നടപ്പിലാവാത്ത പദ്ധതികളല്ല ഇവിടെ ആസൂത്രണം ചെയ്യുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആയിരത്തിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications