കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ പുതിയ വ്യവസായത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ദുബായ്: ഗള്‍ഫില്‍ തന്റെ വ്യവസായ സാമ്രാജ്യം വിപുലമാക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചു. ഗള്‍ഫില്‍ സുപരിചിതമായിക്കഴിഞ്ഞ ടേസ്റ്റ്ബഡ്സ് എന്ന ഹോട്ടല്‍ ശൃംഖലയ്ക്കുപുറമെ സുഗന്ധവ്യഞ്ജന വ്യാപാരത്തിലേക്കും ബേക്കറി രംഗത്തേക്കും കൂടി കടക്കുകയാണ് ലാല്‍.

തുടക്കത്തില്‍ 30 സുഗന്ധവ്യഞ്ജന ഇനങ്ങളും മസാലകളും അച്ചാറുകളും ആണ് ഗള്‍ഫിലെ വിപണിയില്‍ എത്തിക്കുക. കാലക്രമേണ ഉല്പന്നങ്ങളുടെ എണ്ണം 300 ആക്കി ഉയര്‍ത്താനും ലാല്‍ ആലോചിക്കുന്നു.

ദുബായില്‍ കേക്കുകള്‍ക്കും പെയ്സ്ട്രികള്‍ക്കുമായി ബേക്ക്മാര്‍ട്ട് എന്ന പേരില്‍ ഒരു ബേക്കറിയും മോഹന്‍ലാല്‍ തുടങ്ങും. മുംബൈയിലായിരിക്കും ഇതിനുള്ള ഫാക്ടറി സ്ഥാപിക്കുക.

ഉല്പന്നങ്ങള്‍ ഗള്‍ഫിലെ വിപണി പിടിച്ചാലുടന്‍ യുഎസ്, മലേഷ്യ, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്കും ഇവ എത്തിക്കും.

ദുബായിലും ഷാര്‍ജയിലുമാണ് മോഹന്‍ലാലിന്റെ ടേസ്റ് ബഡ്സ് റസ്റോറന്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X