കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി-സാറ്റ് വിക്ഷേപണം വിജയകരം

  • By Staff
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജിഎസ്എല്‍വിയുടെ രണ്ടാം ഘട്ടം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. 1800 കിലോ ഭാരമുള്ള ജി. സാറ്റ്-2 പരീക്ഷണ ഉപഗ്രഹവുമായി വ്യാഴാഴ്ച വൈകീട്ട് 4.58ന് ജിഎസ്എല്‍വി ഡി-2 കുതിച്ചുയര്‍ന്നു.

ബഹിരാകാശ ഗവേഷണരംഗത്തും വാര്‍ത്താ വിനിമയ രംഗത്തും ഇന്ത്യയ്ക്ക് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതായിരുന്നു ഈ വിക്ഷേപണം. രണ്ടു ടണ്‍ ഭാരമുള്ള കൂറ്റന്‍ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തില്‍ വിക്ഷേപിക്കാന്‍ സ്വയം പര്യാപ്തത നേടുകയാണ് ജിഎസ്എല്‍വി പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഘട്ടത്തോടെ ഈ ലക്ഷ്യം നേടാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ശ്രമം.

ഇന്ത്യയുടെ 35ാമത് കൃത്രിമോപഗ്രഹമാണ് ജി-സാറ്റ്- 2. 49 മീറ്റര്‍ നീളവും 414 ടണ്‍ ഭാരവുമുള്ള ജിഎസ്എല്‍വി- ഡി2 റഷ്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X