തെഹല്‍ക്ക ടേപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക്
ദില്ലി: തെഹല്‍ക്ക ടേപ്പുകള്‍ ശരിയായവ തന്നെയാണോ എന്നുറപ്പുവരുത്താന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് അന്വേഷണകമ്മീഷന്‍ ഉത്തരവിട്ടു. തെഹല്‍ക്ക ടേപ്പുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് സമതാ പാര്‍ട്ടി നേതാവ് ജയാ ജെയ്റ്റ്ലി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഈ ഉത്തരവ്.
ടേപ്പുകള്‍ ഒരാളുടെ നേട്ടത്തിന് ഉപയോഗിക്കാമെന്നതിനാല്‍ ഇവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടതുണ്ട്. അതിനാലാണ് ഫോറന്‍സിക് പരിശോധന ആവശ്യപ്പെടുന്നത്. - കമ്മീഷന്‍ പറയുന്നു.
എവിടെയാണ് ടേപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്കേണ്ടതെന്ന് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുള്‍പ്പെടെ കേസില്‍ കക്ഷികളായവരോടെല്ലാം ചോദിച്ചിട്ടുണ്ട്. എല്ലാവരോടും മെയ് 19ന് മുമ്പ് മറുപടി നല്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
രണ്ടു വര്‍ഷം മുമ്പാണ് പ്രതിരോധവകുപ്പിലെ അഴിമതികള്‍ തുറന്നു കാണിച്ചുകൊണ്ട് തെഹല്‍ക്ക ചില ടേപ്പുകള്‍ പുറത്തുവിട്ടത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് ഇതിനകം അഞ്ചുതവണ കാലാവധി നീട്ടിക്കൊടുത്തു.












Click it and Unblock the Notifications