കോട്ടയ്ക്കലില്‍ അപകടം; മൂന്ന് മരണം
കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കലിനടുത്ത് കുളത്തൂര്‍പ്പറമ്പില്‍ ജീപ്പും ബസ്സും കൂട്ടിയിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് അവറാന്‍ കുട്ടിയുടെ മകന്‍ അലി(55), ജീപ്പ് ഡ്രൈവര്‍ കുരുണിയന്‍പറമ്പ് അബ്ദുള്‍ കരീം(40), കുന്നക്കാടന്‍ അലവി എന്നിവരാണ് മരിച്ചത്.
മെയ് ഒമ്പത് വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ജീപ്പുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.
രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഒരാള്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.












Click it and Unblock the Notifications