ചെര്‍ക്കളത്തിന്റെ സഹോദരന്‍ അന്തരിച്ചു
കാസര്‍കോട്: തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരന്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഇളയസഹോദരനായ ബി.എം. അബ്ദുള്‍ ഖാദര്‍(54) മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് മെയ് അഞ്ച് തിങ്കളാഴ്ച അദ്ദേഹത്തെ മാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യമുണ്ടായത്.
നേരത്തെ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഖാദര്‍ പിന്നീട് മുസ്ലിംലീഗിലേക്ക് മാറി. സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ മന്ത്രി തിരുവല്ലയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ചെര്‍ക്കളത്തേയ്ക്ക് മടങ്ങി.












Click it and Unblock the Notifications