സിനിമക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സിനിമയുടെ വ്യാജ സിഡികള്‍ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സെല്‍ രൂപീകരിക്കണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി ചലച്ചിത്ര പ്രവര്‍ത്തകര്‍ മെയ് ഒമ്പത് വെള്ളിയാഴ്ച മുഖ്യമന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തി.
വ്യാജ സിഡികള്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്താനും സിനിമാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വ്യാജസിഡിയുടെ ശല്ല്യം മൂലം വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങളുടെ കളക്ഷന്‍ കുറഞ്ഞിരിക്കുകയാണെന്നും സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.
യഥാര്‍ത്ഥ സിഡിയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെയും വിതരണാവകാശത്തിന്റെയും പകര്‍പ്പ് കാണിച്ചിരിക്കും. ഇതല്ലാത്ത മുഴുവന്‍ സിഡികളും വ്യാജമാണെന്ന് മുഖ്യമന്ത്രിയെക്കണ്ട് പുറത്തിറങ്ങിയ ശേഷം നടന്‍ മമ്മൂട്ടി പറഞ്ഞു.
സത്യന്‍ അന്തിക്കാട്, സിയാദ് കോക്കര്‍, ഫാസില്‍, കിരീടം ഉണ്ണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications