കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തണം: ഐക്യവേദി
തിരുവനന്തപുരം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജിനെയും മാറ്റി നിര്‍ത്തിവേണം മാറാട് കേസ് അന്വേഷണം നടത്തേണ്ടതെന്ന് ഹിന്ദു ഐക്യവേദി. മെയ് ഒമ്പത് വെള്ളിയാഴ്ച ഹിന്ദു ഐക്യവേദി കണ്‍വീനര്‍ ജെ. ശിശുപാലനാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്.
കേസന്വേഷണത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് കളക്ടറും ഇടപെടുന്നതായി സൂചനയുണ്ട്. ഈ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യം പുറത്തുവരാന്‍ ഇവരെ മാറ്റിനിര്‍ത്തി സിബിഐയെക്കൊണ്ട് തന്നെ അന്വേഷണം നടത്തണം. - ശിശുപാലന്‍ ആവശ്യപ്പെട്ടു.
ഈ കേസില്‍ അറിയപ്പെടുന്ന ഒരു ലീഗ് പ്രവര്‍ത്തകനെ രക്ഷിയ്ക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമം നടത്തിയതായി തെളിവുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തും.
കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ 129 സംഘര്‍ഷപ്രദേശങ്ങള്‍ ഉണ്ട്. ഇവിടെയെല്ലാം ഹിന്ദുസന്യാസിമാരുടെ സംഘം സന്ദര്‍ശനം നടത്തും. എല്ലായിടത്തും ഹിന്ദു എയ്ഡ് പോസ്റുകള്‍ സ്ഥാപിയ്ക്കാനും പദ്ധതിയുണ്ട്. - അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications