മാറാട്: വിവാദം വേണ്ടെന്ന് കരുണാകരന്‍
തിരുവനന്തപുരം: മാറാട് സംഭവത്തെക്കുറിച്ചുള്ള പരസ്യവിവാദങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിയ്ക്കുകയും വേണം. - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലത്ത് ചെയ്ത കാര്യങ്ങള്‍ തെറ്റോ ശരിയോ എന്ന് പരിശോധിക്കേണ്ട നേരമല്ല ഇത്. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. ക്രൈംബ്രാഞ്ച് അതിന്റെ മറ്റ് വശങ്ങള്‍ പരിശോധിയ്ക്കുകയും ചെയ്യും. - അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം എത്ര മതേതരമാണെന്ന് പറഞ്ഞാലും സൂക്ഷിച്ച് നോക്കിയാല്‍ അല്പം കുഴപ്പം കാണും. ആരാധനാലയങ്ങള്‍ ആയുധപ്പുരകളാകുന്നത് തടയണം. ത്രിശൂല വിതരണം അഖിലേന്ത്യാ പ്രശ്നമാണ്. ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഇത് സംബന്ധിച്ച് തീരുമാനമെടുക്കണം. മാറാട് സംഭവത്തെക്കുറിച്ച് ഡിജിപി നടത്തിയ പ്രസ്താവന ഒരു പൊലീസ് മേധാവിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഡിജിപി വിരമിച്ചാല്‍ അദ്ദേഹത്തെ വിജിലന്‍സ് മേധാവിയാക്കാമെന്ന് കരുതുന്നവര്‍ യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നവരാണ്. - കരുണാകരന്‍ ചൂണ്ടിക്കാട്ടി.
മാറാട് സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗുണ്ടെന്ന് വിശ്വസിയ്ക്കാന്‍ കഴിയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യ മുഴുവന്‍ കലാപമുണ്ടായപ്പോഴും കേരളം ശാന്തമായിരുന്നു. - കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications