മാറാട്: 32 പേര്‍ അറസ്റില്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ 32 പേരെ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. മാറാട് കലാപത്തില്‍ പല തരത്തില്‍ പങ്കാളികളായവരാണ് ഇവരെല്ലാം.
എന്നാല്‍ പ്രധാന പ്രതികളെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഐജി മഹേഷ്കുമാര്‍ സിംഗ്ല പറഞ്ഞു. കേസിലെ പ്രതികള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് പൊലീസിന്റെ പക്കല്‍ വ്യക്തമായ ചിത്രം ഉണ്ട്.
പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാലിയം, ബേപ്പൂര്‍, പരപ്പനങ്ങാടി, കപ്പക്കല്‍ എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരും സിഐമാരും നയിക്കുന്ന സംഘങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്.
അക്രമികളില്‍ കൂടുതല്‍ പേരും ബേപ്പൂരിന് തെക്കുള്ള ചാലിയത്തുനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ ബന്ധുക്കളില്‍ നല്ലൊരു പങ്കും ചാലിയത്തുള്ളവരാണ്.
പ്രതിസ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ ഒഴിവാക്കി. പരീച്ചന്റകത്ത് മാമു(40) എന്നയാളെയാണ് ഒഴിവാക്കിയത്. ഇയാള്‍ ബധിരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇങ്ങിനെ ചെയ്തത്.












Click it and Unblock the Notifications